Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Highway

Malappuram

സം​സ്ഥാ​ന​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട പ​ര​മ്പ​ര; ആ​ള​പാ​യം ഒ​ഴി​വാ​യി

ച​ങ്ങ​രം​കു​ളം: പെ​രു​മ്പി​ലാ​വ്-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ലെ വ​ള​യം​കു​ള​ത്ത് കാ​ര്‍ പി​ക്ക​പ്പി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ഇ​ന്നോ​വ കാ​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. ഇ​ന്ന​ലെ ഉച്ചയ്ക്ക് 12ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​രി​ക്ക് വെ​ള്ളം കു​ടി​ക്കാ​നാ​യി ക​ണ്ണൂ​ര്‍ പി​ണ​റാ​യി സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. ക​രി​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പ് ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ചാ​ലി​ശേ​രി മ​ണ്ണാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ഓ​ഡി കാ​ര്‍ പി​ക്ക​പ്പിന്‍റെ പി​റ​കി​ല്‍ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഓ​ഡി കാ​ര്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. അ​പ​ക​ട​ത്തെത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​ല്‍​പ്പ​നേ​രം ഗ​താ​ഗ​തം മു​ട​ങ്ങി.

District News

വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ സം​സ്ഥാ​നപാ​ത ന​വീ​ക​ര​ണം

രാ​ജ​പു​രം: 2022 ഏ​പ്രി​ൽ 13നാ​ണ് കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പൂ​ടം​ക​ല്ല് മു​ത​ൽ പാ​ണ​ത്തൂ​ർ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള 17.2 കി​ലോ​മീ​റ്റ​ർ ഭാ​ഗം കി​ഫ്ബി ഫ​ണ്ടി​ൽ 59.94 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കാ​ൻ ക​രാ​റാ​യ​ത്. തു​ട​ക്ക​ത്തി​ൽ 18 മാ​സ​മാ​യി​രു​ന്നു ക​രാ​ർ കാ​ലാ​വ​ധി. പ​ക്ഷേ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യും ക​രാ​ർ കാ​ലാ​വ​ധി പ​ല​ത​വ​ണ നീ​ട്ടി​ന​ൽ​കി​യും വ​ർ​ഷ​ങ്ങ​ൾ ത​ന്നെ പി​ന്നി​ട്ടു.

റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് റോ​ഡാ​കെ പൊ​ടി​യി​ൽ മു​ങ്ങി​യും മ​ഴ​ക്കാ​ല​ത്ത് ചെ​ളി​ക്കു​ള​മാ​യും നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഇ​ക്കാ​ല​മ​ത്ര​യും ഏ​റെ ദു​രി​ത​ങ്ങ​ൾ സ​ഹി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ പൂ​ടം​ക​ല്ല് മു​ത​ൽ കോ​ളി​ച്ചാ​ൽ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​ന്ന​ത്. കോ​ളി​ച്ചാ​ൽ മു​ത​ൽ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​പ്പോ​ഴും പ​ണി പാ​തി​വ​ഴി​യി​ലാ​ണ്.

കു​റ​ച്ചു ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ബ​ളാം​തോ​ട് പാ​ല​ത്തി​നു സ​മീ​പ​വും പ​വി​ത്രം​ക​യം മു​ത​ൽ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തും അ​തു​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ മെ​റ്റ​ൽ നി​ര​ത്തി നി​ര​പ്പാ​ക്കി​യി​ട്ടേ​യു​ള്ളൂ. ഇ​നി ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ടാ​റിം​ഗും മ​റ്റി​ട​ങ്ങ​ളി​ലെ ര​ണ്ടാം​ഘ​ട്ട ടാ​റിം​ഗും ഓ​വു​ചാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും ചെ​യ്യാ​നാ​കു​മ്പോ​ഴേ​ക്കും വീ​ണ്ടും മ​ഴ വ​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.


നേ​ര​ത്തേ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ ബാ​ക്കി​യു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ഓ​വു​ചാ​ലു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​ക്കൊ​ല്ല​വും മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കു​മെ​ന്ന നി​ല​യാ​ണ്.

District News

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​നപാ​ത പു​റ​മ്പോ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​ഴി​പ്പി​ക്ക​ണം: ​ഹൈ​ക്കോ​ട​തി

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​നപാ​ത​യു​ടെ പെ​രു​മാ​ങ്ക​ണ്ടം മു​ത​ല്‍ മു​സ്‌ലിം​പ​ള്ളി കോ​ട്ട​ക്ക​വ​ല വ​രെ​യു​ള്ള കോ​ട്ട​പു​റ​മ്പോ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഹൈ​വേ പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ.​ ജോ​സ് കി​ഴ​ക്കേ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ജെ.​ ജോ​ണ്‍ മാ​റാ​ടി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്ത​മാ​സം നാ​ലി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​രി​മ​ണ്ണൂ​ര്‍ പി​ഡ​ബ്ല്യു​ഡി എ​ഇ​യോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​താ​യും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.​ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യു സെ​ക്ര​ട്ട​റി, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി തു​ട​ങ്ങി 17 പേ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി സ​മ​ര്‍​പ്പി​ച്ച കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ സു​വ​ര്‍​ണ​ജൂ​ബി​ലി സ്​മാ​ര​ക​മാ​യി അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന പി.​ജെ.​ ജോ​സ​ഫ് 2000​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ പാ​ത​യാ​ണ് 25 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​ത്. മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പെ​രു​മാ​ങ്ക​ണ്ടം വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ശേ​ഷി​ക്കു​ന്ന ഭാ​ഗം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​വും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തെ പി​ന്നോ​ട്ട​ടി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 15 കി​ലോ​മീ​റ്റ​റും ഇ​ടു​ക്കി​യി​ല്‍ 140 കി​ലോ​മീ​റ്റ​റും ത​മി​ഴ്‌​നാ​ട്ടി​ല്‍ 30 കി​ലോ​മീ​റ്റ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പാ​ത. 2018-ലെ ​റീ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജ​ര്‍​മ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 87.73 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പെ​രു​മാ​ങ്ക​ണ്ടം വ​രെ​യു​ള്ള നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ പെ​രു​മാ​ങ്ക​ണ്ടം മു​ത​ല്‍ മു​സ്‌ലിം​പ​ള്ളി കോ​ട്ട​ക്ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. 2011ല്‍​ അ​ന്ന​ത്തെ എംപി പി.​ടി.​ തോ​മ​സ് ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.20 കോ​ടി അ​നു​വ​ദി​ച്ച് പെ​രു​മാ​ങ്ക​ണ്ടം മു​ത​ല്‍ വാ​ഴ​ക്കാ​ല സ്‌​കൂ​ള്‍വ​രെ മ​ണ്‍​റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ശേ​ഷി​ക്കു​ന്ന മു​സ്‌ലിം​പ​ള്ളി​വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​കാ​തെ വ​ന്ന​തോ​ടെ 2006ല്‍ ​മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി​വ​രെ​യു​ള്ള​വ​ര്‍​ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യ പീ​യൂ​സ് കൊ​റ്റം മു​ഖേ​ന കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്നു പ​ഴ​യ റ​വ​ന്യു രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​മ്പോ​ക്ക് അ​ള​ന്നു​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഇ​തേത്തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

നേ​ര്‍​രേ​ഖ​യി​ല്‍ വ​രു​ന്ന​തും 20.06 മീ​റ്റ​ര്‍ വീ​തി നി​ല​നി​ല്‍​ക്കു​ന്ന​തു​മാ​യ പാ​ത​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് ഒ​ന്നോ ​ര​ണ്ടോ പാ​ല​ങ്ങ​ള്‍ മാ​ത്രം നി​ര്‍​മി​ച്ചാ​ല്‍ മ​തി​യാ​കും. ഇ​തി​നു പു​റ​മേ പാ​ത ക​ട​ന്നു​പോകുന്നഭാ​ഗം മ​ണ്ണി​ടി​ച്ചി​ല്‍ കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കാ​ല​താ​മ​സം കൂ​ടാ​തെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നാ​ടി​ന്‍റെ വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്പ​ന്തി​യി​ല്‍നി​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

District News

സം​സ്ഥാ​ന​പാ​ത കു​ത്തി​പ്പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി

വൈ​പ്പി​ൻ: ന​വീ​ക​രി​ച്ച വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യു​ടെ ഉദ്ഘാ ടനം ക​ഴി​ഞ്ഞി​ട്ട് ഒ​രാ​ഴ്ച പോ​ലു​മാ​കു​ന്ന​തി​നു മു​ന്നേ മാ​ലി​പ്പു​റ​ത്ത് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ണി തു​ട​ങ്ങി. മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണ് ഇ​പ്പോ​ൾ വെ​ട്ടി​പ്പൊ​ളി​ച്ചി​രി​ക്കു​ന്ന​ത്.

പ​ണി ക​ഴി​ഞ്ഞ് കോ​ൺ​ക്രീ​റ്റ് നി​റ​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി മു​ങ്ങു​ക​യാ​ണ് പ​തി​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് ന​ല്ല രീ​തി​യി​ൽ റീ​ടാ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ്-എ​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സ​ജി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

ഡി​വൈ​ഡ​ർ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.

ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം ത​ട​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​ഡ​ർ ത​ക​ർ​ത്ത​ത്.

മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു ​ടേ​ണ്‍ അ​ട​ച്ചു കെ​ട്ടി​യ​തോ​ടെ​യാ​ണ് ഡി​വൈ​ഡ​ര്‍ ത​ല്ലി​പ്പൊ​ളി​ച്ച് അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​കോ​പ​നം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ല്‍ അ​മ​ല ആ​ശു​പ​ത്രി വ​രെ പോ​യി യൂ​ടേ​ണ്‍ എ​ടു​ത്തു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ന​ട​പ​ടി.

Latest News

Corehub Up